ധനകാര്യം

സ്മാർട്ട്ഫോണിന് 40 ശതമാനം വരെ വിലക്കിഴിവ്; വമ്പൻ ഓഫറുകളുമായി ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; നാളെ തുടക്കം

സമകാലിക മലയാളം ഡെസ്ക്

മ്പൻ ഡിസ്ക്കൗണ്ടും ഓഫറുകളുമായി ​ആമസോൺ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് നാളെ തുടക്കമാരും. സ്മാർട്ട് ഫോൺ, ലാർജ് അപ്ലയൻസസ്, ടിവി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഹോം ആൻഡ് കിച്ചൻ ഉൽപ്പന്നങ്ങൾ തുടങ്ങിയ കുറഞ്ഞ നിരക്കിലാണ് ഉപഭോക്താക്കളിലേക്ക് എത്തുക. മുൻ നിര ബ്രാൻഡുകൾ ഉൾപ്പടെ 900 പുതിയ ഉൽപ്പന്നങ്ങളും ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ആദ്യമായി അവതരിപ്പിക്കുന്നുണ്ട്. 

ലാപ്ടോപ്പ്, ടാബ്ലറ്റ്, ഫർണിച്ചർ, ഹെഡ്ഫോൺ, എയർ പ്യൂരിഫയർ, ടിവി, വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഫാഷൻ- ബ്യൂട്ടി ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ആകർഷകമായ ഓഫറുകളുണ്ട്. വൺപ്ലസ്, സാംസങ്, ഷഓമി, ആപ്പിൽ, ഓപ്പോ, വിവോ, ഓണർ തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കും. 

എച്ച്ഡിഎഫ്സി ‍ഡെബിറ്റ്- ക്രെഡിറ്റ് കാർഡിനും ഇഎംഐ ട്രാൻസാക്ഷനും തൽസമയം 10 ശതമാനം കിഴിവ് ലഭിക്കും. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവിലും നോ കോസ്റ്റ് ഇഎംഐ സൗകര്യങ്ങളുമുണ്ട്. എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. മറ്റു ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ആകർഷകമായ ഓഫറുകളുമുണ്ട്. ആമസോൺ പേ യുപിഐ ഉപയോ​ഗിച്ച് പണം അടച്ചാൽ ദിവസേന 500 രൂപ ഷോപ്പിങ് റിവാർഡും നേടാം. 

17-ന് ആരംഭിക്കുന്ന ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരു മാസത്തോളം നീണ്ട് നിൽക്കും. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 24 മണിക്കൂർ മുൻപ് തന്നെ മികച്ച ഓഫറുകളും തിരഞ്ഞെടുത്തത് ഓർഡർ ചെയ്യാനുള്ള അവസരമുണ്ട്. കൂടാതെ നാല് പുത്തൻ ഫോണുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉപഭോക്താക്കളിൽ എത്തുന്നുണ്ട്. വൺപ്ലസ് 8T, സാംസങ് ഗാലക്സി S20 FE , സാംസങ് ​ഗാലക്സി എ 31 പ്രൈം, ഒപ്പോ എ15 എന്നിവയാണ് എത്തുക. വൺപ്ലസ് 8T, സാംസങ് ഗാലക്സി S20 FE , സാംസങ് ​ഗാലക്സി എ 31 പ്രൈം, ഒപ്പോ എ15 എന്നിവയാണ് എത്തുക. ഉപഭോക്താക്കൾക്ക് ഇം​ഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഷോപ്പിങ് നടത്താനുള്ള സൗകര്യവുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്