ധനകാര്യം

ഡൗണ്‍ലോഡ് സ്പീഡ് 377.2 എംബിപിഎസ്; 5ജി വേഗത്തില്‍ മുമ്പില്‍ സൗദി അറേബ്യ

സമകാലിക മലയാളം ഡെസ്ക്

സോള്‍: ലോകത്ത് ഏറ്റവുമധികം 5ജി ഡൗണ്‍ലോഡ് സ്പീഡ് സൗദി അറേബ്യയ്ക്ക്. സൗദിയില്‍ 5ജിക്ക് ശരാശരി 377.2 എംബിപിഎസ് വേഗത്തില്‍ ഡൗണ്‍ലോഡ് സാധ്യമാവുന്നുണ്ടെന്ന്, ഈ മേഖലയിലെ വിവരങ്ങള്‍ പഠിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 336.1 എംബിപിഎസ് വേഗമുള്ള തെക്കന്‍ കൊറിയയാണ് രണ്ടാം സ്ഥാനത്ത്.

ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 28 വരെ പതിനഞ്ചു രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. തെക്കന്‍ കൊറിയയിലെ 5ജി ഡൗണ്‍ലോഡ് സ്പീഡ് 4ജി ശരാശരി വേഗത്തേക്കാള്‍ 5.6 ഇരട്ടിയാണ്. നിലവില്‍ 4ജി നെറ്റ് വര്‍ക്കിന്റെ സപ്പോര്‍ട്ടില്‍ നോണ്‍ സ്റ്റാന്‍ഡ് എലോണ്‍ മോഡിലാണ് തെക്കന്‍ കൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ 5ജി സേവനം നല്‍കുന്നത്.

സൗദിയില്‍ നെറ്റ് ഉപയോഗിക്കുന്നവരില്‍ 37 ശതമാനത്തിനും കുവൈത്തില് 27.7 ശതമാനത്തിനും തായ്‌ലന്‍ഡില്‍ 24.9 ശതമാനത്തിനും ഹോങ്കോങ്ങില്‍ 22.9 ശതമാനത്തിനുമാണ് നിലവില്‍ 5ജി കണക്്ടിവിറ്റി ലഭ്യമാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി