ധനകാര്യം

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് 80 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായി രണ്ടു ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 80 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായി. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4710 രൂപയായി ഉയര്‍ന്നു. ഈ മാസം പത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവിലയില്‍ പിന്നീടുളള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കയറിയും ഇറങ്ങിയും മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 400 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് താഴ്ന്നത്. ഈ മാസം അഞ്ചിനാണ് സ്വര്‍ണവില ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. പവന് 37120 രൂപ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''