ധനകാര്യം

24 ജിബി ഡേറ്റ, ഒരു വര്‍ഷ കാലാവധി, ആദ്യം തെരഞ്ഞെടുത്താല്‍ 30 ദിവസം അധികം; പുതിയ ആകര്‍ഷണീയ പ്ലാനുമായി ബിഎസ്എന്‍എല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ കൂടുതല്‍ ആകര്‍ഷണീയമായ പ്രീ പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഒരു വര്‍ഷം മുഴുവന്‍ കാലാവധിയുളള 1499 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. 

ഈ പ്ലാന്‍ അനുസരിച്ച് 24 ജിബി ഡേറ്റയാണ് ലഭിക്കുക.പ്രതിദിനം 250 മിനിറ്റ് വരെ വോയ്‌സ് കോള്‍ സൗജന്യമാണ്. ദിവസവും 100 എസ്എംഎസ് വരെ സൗജന്യമായി അയക്കാം. ചെന്നൈ സര്‍ക്കിളിലാണ് ഈ പ്ലാന്‍ അവതരിപ്പിച്ചത്. ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 1) മുതല്‍ പുതിയ പദ്ധതി നിലവില്‍ വന്നു.

ആദ്യ 90 ദിവസത്തിനുളളില്‍ ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മറ്റൊരു ആനുകൂല്യം കൂടി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസം കൂടി അധികം സേവനമാണ് ലഭിക്കുക. അതായത് 395 ദിവസം വരെ 1499 രൂപയ്ക്ക് ഈ പ്ലാന്‍ അനുസരിച്ചുളള സേവനങ്ങള്‍ ഉപഭോക്താവിന് ലഭിക്കും. കൂടുതല്‍ പേരിലേക്ക് ഈ പ്ലാന്‍ എത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രോത്സാഹന ഓഫര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്