ധനകാര്യം

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; ഇന്ന് 120 രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,920 രൂപയായി ഉയര്‍ന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കയില്‍ നാണ്യപ്പെരുപ്പം ഉയരുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4740 ആയി ഉയര്‍ന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 37,360 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. തുടര്‍ന്ന് തിരിച്ചുവന്നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.

ഡോളര്‍ ദുര്‍ബലമായതും അമേരിക്കയില്‍ നാണ്യപ്പെരുപ്പം ഉയരുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ആഗോളതലത്തില്‍ ഉയരാന്‍ കാരണം. ഇത് കേരളവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി