ധനകാര്യം

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍, പവന് 80 രൂപ വര്‍ധിച്ചു; രണ്ടാഴ്ചക്കിടെ 800 രൂപയുടെ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. പവന് 38160 എന്ന നിലവാരത്തില്‍ വീണ്ടും എത്തി. ഇന്ന് 80 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിലും ആനുപാതികമായ വര്‍ധന ഉണ്ടായി. പവന് 10 രൂപ വര്‍ധിച്ച് 4770 ആയി ഉയര്‍ന്നു.

അടുത്തിടെ,സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ആഗോളതലത്തിലുളള മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ വരുന്നത് വിലയില്‍ മാറ്റം വരുത്തുന്നുണ്ട്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. തുടര്‍ന്നാണ് ഘട്ടം ഘട്ടമായി ഉയര്‍ന്നത്. ഒരു ഘട്ടത്തില്‍ 38,160 എന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വീണ്ടും താഴ്ന്നു. തുടര്‍ന്നാണ് ഏറ്റവും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!