ധനകാര്യം

സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം, പവന് 200 രൂപ വര്‍ധിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം. പവന് ഇന്ന് 200 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,920 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവാണ് സ്വര്‍ണവില നേരിട്ടത്. തുടര്‍ന്നായിരുന്നു ഇന്നത്തെ തിരിച്ചുക്കയറ്റം.ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റം അടക്കം ആഗോള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രാമിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. 25 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4615 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 760 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 200 രൂപ താഴ്ന്നു. ഇന്നലെ ഈ മാസത്തെ ്റ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. തുടര്‍ന്നാണ് വെളളിയാഴ്ചത്തെ മുന്നേറ്റം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 38,160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നായിരുന്നു തുടര്‍ച്ചയായുളള ഇടിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി