ധനകാര്യം

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍  വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 35,680ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4460ല്‍.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840 ആയിയിരുന്നു.

ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയായിരുന്നു വ്യാഴാഴ്ചത്തേത്. ആഴ്ചകള്‍ക്കു ശേഷമാണ് വില 36,000ന് മുകളില്‍ പോയത്. 

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപിണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

'ചുളിവ് നല്ലതാണ്'; ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാം, ഭൂമിയെ രക്ഷിക്കാം, ക്യാംപയ്ന്‍

കനത്തമഴ; ഹൈദരാബാദില്‍ കിലോമീറ്ററുകളോളം വന്‍ ഗതാഗതക്കുരുക്ക് - വീഡിയോ

'കുറച്ച് കൂടിപ്പോയി'; കൂറ്റന്‍ പാമ്പുകളെ കൂട്ടത്തോടെ കൈയില്‍ എടുത്ത് യുവാവിന്റെ അതിസാഹസികത- വീഡിയോ

'ത​ഗ് ലൈഫി'ലേക്ക് തീപ്പൊരി ലുക്കിൽ ചിമ്പുവിന്റെ മാസ് എൻട്രി; ഇൻട്രോ വിഡിയോ പുറത്ത്