ധനകാര്യം

സ്വര്‍ണവില വീണ്ടും കുറഞ്ഞു; അഞ്ചുദിവസത്തിനിടെ 520 രൂപയുടെ ഇടിവ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍  വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാം വില 15 രൂപ കുറഞ്ഞ് 4445 രൂപയായി.

വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് രേഖപ്പെടുത്തിയത്. പവന് 36,080 രൂപ. തുടര്‍ന്ന് ഘട്ടം ഘട്ടമായി സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് കുറഞ്ഞത്.

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. തുടര്‍ന്നാണ് വില കുറയാന്‍ തുടങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം