ധനകാര്യം

21ാം ദിവസവും നൂറിനു മുകളില്‍, മാറ്റമില്ലാതെ പെട്രോള്‍ വില; പുനര്‍ നിര്‍ണയം മരവിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പലയിടത്തും നൂറു കടന്ന പെട്രോള്‍ വില മൂന്നാഴ്ചയായി മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ചാഞ്ചാട്ടം പ്രകടിപ്പിച്ചതോടെ പൊതു മേഖലാ എണ്ണ കമ്പനികള്‍ ആഭ്യന്തര വിപണിയിലെ വില പുനര്‍ നിര്‍ണയം മരവിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ ഇരുപത്തിയൊന്നാം ദിവസമാണ് രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ മാസവും ഈ മാസം ഇതുവരെയും ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്. കഴിഞ്ഞ മാസം തുടക്കത്തില്‍ ബാരലിന് എഴുപതു ഡോളറിലേക്കു താഴ്ന്ന വില ഉടന്‍ തന്നെ എഴുപത്തിയേഴിലേക്ക് ഉയര്‍ന്നു. പിന്നീട് വില വീണ്ടും 70ല്‍ എത്തിയെങ്കിലും അതില്‍ നിന്നില്ല. 75ലേക്ക് വര്‍ധിച്ച വില മാസാവസാനം 72.5ല്‍ ആയിരുന്നു.നിലവില്‍ എഴുപതിനു മുകളിലായാണ് വില തുടരുന്നത്.

രാജ്യാന്തര വിപണിയിലെ വിലക്കുറവിനെത്തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ വിലയില്‍ ചാഞ്ചാട്ടം പ്രകടമായതോടെ പുനര്‍ നിര്‍ണയം മരവിപ്പിക്കുകയായിരുന്നു കമ്പനികള്‍.

കഴിഞ്ഞ മാസം പതിനെട്ടിനു ശേഷം രാജ്യത്ത് ഇന്ധന വില പുതുക്കിയിട്ടില്ല. ഡല്‍ഹിയില്‍ പെട്രോളിന് 101.84 രൂപയും ഡീസലിന് 89.7 രൂപയാണ് വില. ഡല്‍ഹിക്കു പുറമേ മുംബൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലും പെട്രോള്‍ വില നൂറിനു മുകളിലായി. കേരളത്തില്‍ പലയിടത്തും വില നൂറു കടന്നിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 41 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഡല്‍ഹിയില്‍ 11.44 രൂപയാണ് വില ഉയര്‍ന്നത്. ഡീസല്‍ വില 9.14 രൂപയും കൂടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി