ധനകാര്യം

ഇന്‍ഡിഗോ യുഎഇ സര്‍വീസിന് ഒരാഴ്ച വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്കു നിര്‍ത്തിവച്ചു. ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഇന്‍ഡിഗോ അറിയിച്ചു.

ഓപ്പറേഷനല്‍ പ്രശ്‌നങ്ങള്‍ മൂലം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായാണ് ഇന്‍ഡിഗോ അറിയിപ്പില്‍ പറയുന്നത്. അതേസമയം യുഎഇയിലേക്കുള്ള യാത്രാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നു അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് പരിശോധന നടത്താതെ യാത്രക്കാരെ യുഎഇയില്‍ എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

സര്‍വീസ് നിര്‍ത്തിവച്ചതായി യാത്രക്കാര്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കു ടിക്കറ്റ് പണം മടക്കിനല്‍കും. സര്‍വീസ് പുനരാരംഭിച്ച ശേഷം യാത്ര മതിയെന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കുമെന്ന് കമ്പനി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)