ധനകാര്യം

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ 160 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. 35,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 4425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നലെ താഴുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില പിന്നീടുള്ള ഏതാനും ദിവസങ്ങളില്‍ താഴ്ന്നു. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 760 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നലെ വില താഴ്ന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും