ധനകാര്യം

ഇനിമുതല്‍ വാട്‌സ്ആപ്പിലൂടെ യൂബര്‍ ബുക്ക് ചെയ്യാം; ലോകത്ത് ആദ്യം നടപ്പാക്കുന്നത് ഇന്ത്യയില്‍

സമകാലിക മലയാളം ഡെസ്ക്

നിമുതല്‍ വാട്‌സ്ആപ്പ് വഴിയും യൂബര്‍ ബുക്ക് ചെയ്യാം. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം യൂബറും വാട്‌സ്ആപ്പും നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇരു കമ്പനികളും ചേര്‍ന്ന് നടത്തി. 

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. യൂബര്‍ ട്രിപ്പുകള്‍ എടുക്കുന്നത് കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗാമായാണ് പുതിയ നീക്കമെന്ന് യൂബര്‍ ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ നന്ദിനി മഹേശ്വരി പറഞ്ഞു. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്നത് സന്തോഷം തരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

യൂബറിന്റെ ഒഫിഷ്യല്‍ വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ബുക്കിങ് സേവനമുള്ളത്. ഉടനെതന്നെ മറ്റു പ്രാദേശിക ഭാഷകളും കൂട്ടിച്ചേര്‍ക്കും. 

സാധാരണക്കാര്‍ക്ക് കൂടുതല്‍ സൗകര്യമുള്ള പ്ലാറ്റ്‌ഫോമായതിനാലാണ് യൂബര്‍ തങ്ങളോടൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് വാട്‌സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത് ബോസ് പറഞ്ഞു. 

വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് യുബറിന്റെ ബിസിനസ് അക്കൗണ്ട് നമ്പറിലേക്ക് മെസ്സേജ് ചെയ്തും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും യൂബര്‍-വാട്‌സ്ആപ്പ് ചാറ്റിലെ ലിങ്കിലൂടെയോ റൈഡ് ബുക്ക് ചെയ്യാവുന്നതാണ്. 

യൂബര്‍ ആപ്ലിക്കേഷന്‍ വഴി റൈഡ് ബുക്ക് ചെയ്യുമ്പോഴുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്താലും ലഭിക്കുന്നതാണ്. ഡ്രൈവറുടെ പേരും പാസ്‌പോര്‍ട്ട് വിവരങ്ങളും മെസ്സേജിലൂടെ ലഭിക്കും. ഡ്രൈവറുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും സാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍