ധനകാര്യം

പുതുവര്‍ഷത്തില്‍ അതിവേഗ ഇന്റര്‍നെറ്റ്; ഫൈവ് ജി സേവനം 13 നഗരങ്ങളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 പട്ടണങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ആരംഭിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി മെട്രോ നഗരങ്ങള്‍ക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്‌നൗ, പുനെ, ഗാന്ധിനഗര്‍ എന്നി നഗരങ്ങളിലാണ് സേവനം ലഭിക്കുക. തെക്കേന്ത്യയില്‍ നിന്ന് ചെന്നൈയും ഹൈദരാബാദുമാണ് പട്ടികയിലുള്ളത്. 

പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിഎ എന്നിവയാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും എന്നത് കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അടുത്തവര്‍ഷം 13 നഗരങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

അതിവേഗത്തില്‍ വീഡിയോ സ്ട്രീമിങ്ങ് സാധ്യമാകും എന്നതാണ് പ്രത്യേകത. വിവിധ ഫോണുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുംവിധമാണ് ഫൈവ് ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍