ധനകാര്യം

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണവില കുറഞ്ഞു; പവന് താഴ്ന്നത് 400 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ചുവടുപിടിച്ച് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ബജറ്റിന് മുന്‍പ് പവന് 160 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,400 രൂപയായി.

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന 7.50 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴ്ന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 50 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4550 രൂപയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു