ധനകാര്യം

ഇന്ധനവില വീണ്ടും കൂട്ടി ; പെട്രോളിന് 24 പൈസ വർധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. 93.08 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ വില 87.53 രൂപയായി ഉയർന്നു. 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസൽ വില 85 രൂപ 92 പൈസയായും ഉയർന്നു. കോഴിക്കോട്‌ പെട്രോളിന്‌ 91.92 രൂപയും ഡീസലിന്‌ 86.46 രൂപയുമാണ്‌.

ഫെബ്രുവരിയിൽ 17 തവണയാണ്‌ ഇന്ധന വില കൂട്ടിയത്‌. 19 ദിവസത്തിനുള്ളിൽ പെട്രോളിന്‌ 5.20 രൂപയും ഡീസലിന്‌ 5.50 രൂപയുമാണ്‌ കൂട്ടിയത്‌. രാജ്യത്ത് ചിലയിടങ്ങളിൽ ഇതിനോടകം ഇന്ധനവില നൂറ് കടന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്