ധനകാര്യം

പഴയ സ്വർണത്തിനു ഇനി വില കിട്ടില്ലേ? വിൽക്കാനാകില്ലേ?; യാഥാർത്ഥ്യം അറിയാം 

സമകാലിക മലയാളം ഡെസ്ക്

ഹാൾ മാർക്ക്ഡ് അല്ലാത്ത സ്വർണാഭരണങ്ങളുടെ വിൽപ്പന ഈ വർഷം മുതൽ രാജ്യ‌ത്ത് നിയമം മൂലം നിരോധിക്കപ്പെടുകയാണ്. തുടർന്ന് ബിഐഎസ് മുദ്ര ഇല്ലാത്ത ആഭരണങ്ങൾ ഇന്ത്യയിൽ ഒരിടത്തും വിൽക്കാനാകില്ല.  2020 ജനുവരിയിൽ കേന്ദ്ര ഉപഭോക്തൃമന്ത്രാലയം ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്. സർക്കാർ അനുവദിച്ച ഒരു വർഷത്തെ കാലാവധി അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യത്തിൽ ജ്വല്ലറികൾക്ക് അധികസമയം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് 2021ജൂലൈ ഒന്ന് മുതൽ ഹാൾ മാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിൽക്കാൻ കഴിയില്ല. 

പുതിയ നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ പഴയ സ്വർണത്തിനു ഇനി വില കിട്ടില്ലേ?  അവ വിൽക്കാനാകില്ലേ? തുടങ്ങിയ സംശയമാണ് പലർക്കും.  തിരക്കിട്ടു പഴയ ആഭരണങ്ങൾ വിറ്റു പണമാക്കണോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. എന്നാൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് പഴയ, ഹാൾ മാർക്ക് ഇല്ലാത്ത ആഭരണങ്ങൾ വിൽക്കാൻ തടസമില്ലെന്നതാണ് യാഥാർത്ഥ്യം. നിലവിൽ ഹാൾ മാർക്ക് ഇല്ലാത്ത ആഭരണങ്ങൾക്ക് അവയുടെ ശുദ്ധത പരിശോധിച്ച് അതനുസരിച്ചുള്ള വിലയാണ്  ലഭിക്കുന്നത്. ഇനിയും അതു തുടരും. വിൽക്കുന്ന സ്വർണം കാരറ്റ് അനലൈസർ ഉപയോഗിച്ച് മാറ്റ് പരിശോധിച്ച് ശുദ്ധതയ്ക്ക് അനുസരിച്ചുള്ള വില നിങ്ങൾക്ക് ഉറപ്പാക്കാം. 

സ്വർണാഭരണം വിൽക്കണമെങ്കിൽ  ജ്വല്ലറികൾ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ ( ബിഐഎസ്) രജിസ്റ്റർ ചെയ്തിരിക്കണമെന്നതാണ് നിലവിലെ നിയമം. വിൽക്കുന്ന ആഭരണങ്ങൾ ഹാൾ മാർക്ക് ചെയ്തിരിക്കണം എന്നതും ഇപ്പോൾ നിയമപരമായി നിർബന്ധമാക്കി. ജ്വല്ലറികൾക്കാണ് നിയമം ബാധകം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി