ധനകാര്യം

ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന ; 17 രൂപ കൂട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 

കഴിഞ്ഞ മാസം രണ്ടു തവണയായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് നൂറു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 694 രൂപ തുടരും. 

പുതിയ വര്‍ധനവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1349 രൂപ, കൊല്‍ക്കത്തയില്‍ 1410 രൂപ, ചെന്നൈയില്‍ 1463.50 രൂപ എന്നിങ്ങനെയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ഷം 12 സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍