ധനകാര്യം

ഇനി ഇടപാട് സംബന്ധിച്ച് എന്തു സംശയവും ചോദിക്കാം; വാട്‌സ്ആപ്പ് ബാങ്കിങ് സേവനവുമായി ബാങ്ക് ഓഫ് ബറോഡ, ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ വാട്‌സ്ആപ്പ് ബാങ്കിങ് സേവനം ആരംഭിച്ചു.ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭിക്കുന്ന വിധമാണ് വാട്‌സ്്ആപ്പില്‍ ക്രമീകരണം ഒരുക്കിയത്. ബാലന്‍സ് , മിനി സ്റ്റേറ്റ്‌മെന്റ്, ചെക്ക് സംബന്ധമായ അന്വേഷണങ്ങള്‍, ചെക്ക് ബുക്ക് അപേക്ഷ, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യല്‍, തുടങ്ങി വിവിധ ബാങ്കിങ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കുന്ന വിധമാണ് സംവിധാനം ഒരുക്കിയത്. 

ബാങ്കിന്റെ ഇടപാടുകാര്‍ അല്ലാത്തവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ബാങ്കിന്റെ സേവനം സംബന്ധിച്ച് സംശയം ചോദിക്കാനുള്ള സാധ്യതയാണ് ഒരുക്കിയത്. മൊബൈലില്‍ 8433888777 എന്ന ബാങ്കിന്റെ മൊബൈല്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്പര്‍ സേവ് ചെയ്ത ശേഷം മെസേജ് അയക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. സംശയങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കുന്ന വിധമാണ് ക്രമീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്