ധനകാര്യം

സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?; കെവൈസി രേഖകള്‍ വേണം, കേന്ദ്രം ജ്വല്ലറി മേഖലയില്‍ പിടിമുറുക്കുന്നു?

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ എത്തുന്നവരില്‍ നിന്ന് ജ്വല്ലറികള്‍ കെവൈസി രേഖകള്‍ ആവശ്യപ്പെട്ട് തുടങ്ങി.വരുന്ന കേന്ദ്രബജറ്റില്‍ എല്ലാ പണമിടപാടുകള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് ജ്വല്ലറികള്‍ ഉപഭോക്താക്കളില്‍ നിന്ന് കെവൈസി രേഖകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രണ്ടുലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് കെവൈസി നിര്‍ബന്ധമാണ്.

സ്വര്‍ണവ്യാപാര മേഖലയെ കൂടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത് അടുത്തിടെയാണ്. ഇതിന്റെ ചുവടുപിടിച്ച് സംശയകരമായ ഇടപാടുകള്‍ കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുമെന്ന ആശങ്ക സ്വര്‍ണവ്യാപാരം മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളില്‍ നിന്ന് കെവൈസി രേഖകള്‍ ആവശ്യപ്പെടാന്‍ ജ്വല്ലറികള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാന്‍, ആധാര്‍ എന്നി തിരിച്ചറിയല്‍ രേഖകളാണ് മുഖ്യമായി ആവശ്യപ്പെടുന്നത്.

നിലവില്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴികെ മറ്റെല്ലാ ആസ്തി വിഭാഗങ്ങള്‍ക്കും കെവൈസി നിര്‍ബന്ധമാണ്. സ്വര്‍ണാഭരണത്തിന്റെ കാര്യത്തില്‍ രണ്ടുലക്ഷത്തിന് മുകളിലാണെങ്കില്‍ മാത്രം കെവൈസി നിര്‍ബന്ധമുള്ളൂ. ഓഹരികള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നി ആസ്തികള്‍ക്ക് സമാനമായി സ്വര്‍ണാഭരണങ്ങളെയും കാണാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി