ധനകാര്യം

ഇന്ധനവില മൂന്നുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പെട്രോള്‍ 86ലേക്ക്, ഡീസല്‍ 80

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഒരു മാസത്തിന് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 26 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില  ഉയര്‍ന്നതാണ് ഇന്ത്യയില്‍ പ്രതിഫലിച്ചത്. നിലവില്‍ ബാരലിന് 54 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 98 പൈസയായി ഉയര്‍ന്നു. ഡീസല്‍ വാങ്ങാന്‍ 79 രൂപ 92 പൈസ നല്‍കണം. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപ 12 പൈസ നല്‍കണം. 78 രൂപ 15 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 83 രൂപ 97 പൈസയാണ്. 74 രൂപ 12 പൈസ വേണം ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍. ഡിസംബര്‍ ഏഴിനാണ് ഇതിന് മുന്‍പ് ഇന്ധനവില കൂടിയത്. 2018 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ധനവില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍