ധനകാര്യം

മലയാളി മാസ്; ഫോബ്‌സിന്റെ ഗള്‍ഫിലെ  ഇന്ത്യന്‍ വ്യവസായ പ്രമുഖരില്‍ ആദ്യ 10 പേരും മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ ഫോബ്‌സ് ഇറക്കിയ പട്ടികയില്‍ ആദ്യ 15ല്‍ 10 പേരും മലയാളികള്‍. പട്ടികയില്‍ ഇടംപിടിച്ച 30 പേരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമത്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവര്‍ക്കി, സുനില്‍ വാസ്വാനി, രവി പിള്ള, പിഎന്‍സി മേനോന്‍, ഡോ ഷംസീര്‍ വയലില്‍ എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.

8.4 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തിയായി ഫോര്‍ബ്‌സ് പട്ടികയില്‍ പറയുന്നത്. മൂന്നാം സ്ഥാനത്താണ് ജെംസ് എജ്യൂക്കേഷന്‍ സ്ഥാപകനായ സണ്ണി വര്‍ക്കി. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍ പി ഗ്രൂപ്പ് സ്ഥാപകനായ രവി പിള്ള. 7.2 ബില്യണ്‍ ഡോളറാണ് രവി പിള്ളയുടെ ആസ്തി മൂല്യം.

വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ ഷംസീര്‍ വയലില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 1.3 ബില്യണ്‍ ഡോളര്‍ ആണ് ഇദ്ദേഹത്തിന്റെ ആസ്തി മൂല്യം. വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ കെ പി ബഷീര്‍ ആണ് ഒന്‍പതാം സ്ഥാനത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം