ധനകാര്യം

സെന്‍സെക്‌സിന് ചരിത്രനേട്ടം; 50,000 പോയന്റ് മറികടന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയുടെ ചരിത്രത്തിലാദ്യമായി ബോംബെ ഓഹരിസൂചികയായ സെന്‍സെക്‌സ് 50,000 പോയന്റ് മറികടന്നു. വിപണിയുടെ തുടക്കത്തിലാണ് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞദിവസങ്ങളില്‍ സെന്‍സെക്‌സ് 50,000 കടക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്.

വിപണിയുടെ തുടക്കത്തില്‍ 223 പോയന്റ് ഉയര്‍ന്നതോടെയാണ് സെന്‍സെക്‌സ് 50,000 എന്ന നിലവാരം മറികടന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 14700 എന്ന നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. 1034 ഓഹരികളിലാണ് മുന്നേറ്റം ഉണ്ടായത്. ടാറ്റ മോട്ടേഴ്‌സ്, ബജാജ് ഫിനാന്‍സ്, യുപിഎല്‍, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ഗെയില്‍ തുടങ്ങിയ കമ്പനികളാണ് നഷ്ടം നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ