ധനകാര്യം

ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 88 ലേക്ക് ; ഡീസലിനും 26 പൈസ കൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസ കൂടി. ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു. 

ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.97 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 80.14 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 87 രൂപ 63 പൈസയാണ്. ഡീസല്‍ വില 81.68 രൂപയാണ്. 

ഈ മാസം ഇത് ആറാം തവണയാണ് വില ഉയരുന്നത്. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടിയിരുന്നു. 

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി