ധനകാര്യം

ഇരട്ടപ്രഹരം തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; 37 ദിവസത്തിനിടെ വില വർധിച്ചത് 22 തവണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. 

കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 95 രൂപ 66 പൈസയായി. 91 രൂപ 14 പൈസയാണ് ഡീസല്‍ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 

ജനങ്ങൾക്ക് ദുരിതം വിതച്ച് തുടരെയുണ്ടാകുന്ന ഇന്ധന വില വർധനക്കെതിരെ വലിയ തോതിൽ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ സാമ്പത്തിക പ്രയാസം നേരിടുമ്പോഴാണ് ഇരുട്ടടിയായി ഇന്ധന വില വർധിച്ചുകൊണ്ടേയിരിക്കുന്നത്. 
ആഗോള വില നിലവാരത്തിലെ വർധനയാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി കഴിഞ്ഞ ദിവസം വിലവർധനവിനെ കുറിച്ച് പ്രതികരിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം