ധനകാര്യം

പതിവു തെറ്റിയില്ല, ഇന്നും കൂട്ടി, തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പതിവുതെറ്റിക്കാതെ ഇന്നും പെട്രോൾ ഡീസൽ വില കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 99 രൂപയ്ക്കടുത്തായി.

ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്ത് 98.45 രൂപയാണ്. ഡീസലിന് വില 93.79 രൂപയായി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. കഴിഞ്ഞ 42 ദിവസത്തിന് ഇടയിൽ 24 തവണയാണ് ഇന്ധന വില വർധിച്ചത്. 

രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചു. കേരളത്തിൽ പ്രീമിയം പെട്രോൾ വില 100-ലെത്തിയിട്ടുണ്ട്. ഇന്ധനവില കൂട്ടുന്നത് ജനത്തിന് ബുദ്ധിമുട്ടാണെങ്കിലും വാക്സീൻ വാങ്ങാനും ക്ഷേമ പ്രവർത്തനങ്ങൾക്കുമായാണ് പണം ഉപയോ​ഗിക്കുന്നത് എന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്