ധനകാര്യം

ഒരേസമയം മൂന്നു ഡീലര്‍മാരില്‍ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാന്‍ സംവിധാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഒരേസമയം മൂന്നു ഡീലര്‍മാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് അവസരം. ഇതുപ്രകാരം ആദ്യം വിതരണം ചെയ്യുന്നവരില്‍ നിന്നും സിലിണ്ടര്‍ വാങ്ങാനും സാധിക്കും. 

ഇതിനു പുറമേ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ഉജ്വല്‍ യോജന കൂടുതല്‍ വിപുലമാക്കും. ഇതുപ്രകാരം ഒരു കോടി ഗ്യാസ് കണക്ഷന്‍ അടുത്ത രണ്ടു വര്‍ഷം കൊണ്ട് വിതരണം ചെയ്യുമെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂര്‍ അറിയിച്ചു. 

എല്ലാ വീടുകളിലും പാചകവാതക കണക്ഷന്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആവശ്യമായ രേഖകള്‍ ഇല്ലാത്തവര്‍ക്കും കണക്ഷന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി ഉജ്വല്‍ യോജന പ്രകാരം ഇതുവരെ എട്ടുകോടി പേര്‍ക്ക് ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്