ധനകാര്യം

ഫെയ്‌സ് ഓതന്റിക്കേഷനിലൂടെ എളുപ്പത്തില്‍ ആധാര്‍; പുതിയ ഫീച്ചര്‍, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്ന് ആധാര്‍ കാര്‍ഡ് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. കോവിഡ് വാക്‌സിനേഷന് വരെ ആധാര്‍ നമ്പര്‍ വേണം. വിവിധ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ക്ക് മുഖ്യമായി ആവശ്യപ്പെടുന്നത് ആധാറാണ്. എപ്പോഴും മൂര്‍ത്തരൂപത്തിലുള്ള ആധാര്‍ കാര്‍ഡ് കൈയില്‍ കരുതേണ്ടതില്ല. വിവിധ സേവനങ്ങള്‍ ഇ- ആധാര്‍ മതിയാകും.

ഇ- ആധാര്‍ കിട്ടാന്‍ രണ്ടുവഴികളുണ്ട്. എന്റോള്‍മെന്റ് നമ്പറോ ആധാര്‍ നമ്പറോ ഉണ്ടെങ്കില്‍ ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇപ്പോള്‍ ഇ- ആധാറിനായി ആധാര്‍ കാര്‍ഡുടമകള്‍ക്ക് വേണ്ടി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യുഐഡിഎ.

ഫെയ്‌സ് ഓതന്റിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് മാത്രം ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. യുഐഡിഎയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ചാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. ആധാര്‍ നമ്പര്‍ നല്‍കിയും ഫെയ്‌സ് ഓതന്റിക്കേഷന് വിധേയമായും ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യഥാര്‍ത്ഥ ആധാറിന്റെ പകര്‍പ്പാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇ- ആധാര്‍ കാര്‍ഡ് രാജ്യത്ത് എവിടെ ഉപയോഗിക്കാനും അനുമതിയുണ്ട്. 

യുഐഡിഎയുടെ വെബ് സൈറ്റില്‍ കയറിയ ശേഷം ഗെറ്റ് ആധാര്‍ കാര്‍ഡില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് റീഡയറക്ട് ചെയ്യപ്പെടുന്ന പേജില്‍ ഫെയ്‌സ് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. ഫെയ്‌സ് ഓതന്റിക്കേഷന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് മൊബൈല്‍ നമ്പര്‍ നല്‍കണം. തുടര്‍ന്നാണ് ഓതന്റിക്കേഷന്‍ പ്രക്രിയ. യുഐഡിഎ സ്വമേധയാ കാര്‍ഡുടമയുടെ ചിത്രം എടുക്കുന്ന വിധമാണ് ക്രമീകരണം. ഇതിന് പിന്നാലെ വിജയകരമായി ഇ-കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍