ധനകാര്യം

പാചകവാതക വില നാളെ മുതൽ കുറയും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നാളെ മുതൽ നേരിയ കുറവ്​. സിലിണ്ടറൊന്നിന്​ 10 രൂപയാണ് കുറയുന്നത്. പുതിയ വില ഏപ്രിൽ ഒന്ന്​ മുതൽ നിലവിൽ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്​. ഇതോടെ 819 ആയിരുന്ന ​ഗ്യാസ് വില 809ലേക്ക് എത്തും. 

ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിൻറെ വില. ഫെബ്രുവരിയിൽ ഇത്​ 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന്​ ഇത്​ 769 രൂപയും 25ന്​ 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി. പെട്രോൾ-ഡീസൽ വിലയിൽ ഉണ്ടായ നേരിയ കുറവിന് പിന്നാലെയാണ് പാചകവാതക വിലയിലും കുറവ് വരുത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം