ധനകാര്യം

ടി രബിശങ്കർ ആർബിഐ ഡെപ്യൂട്ടി ഗവർണർ  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടി രബിശങ്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ ഡെപ്യൂട്ടി ഗവർണർ. ഡെപ്യൂട്ടി ഗവർണറായിരുന്ന ബി പി കനുങ്കോ കഴിഞ്ഞ മാസം വിരമിച്ച സാഹചര്യത്തിലാണ് ആർബിഐ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ടി രബിശങ്കറിനെ ഡെപ്യൂട്ടി ഗവർണറായി നിർദേശിച്ചത്. മൂന്ന് വർഷത്തേക്കാണ് നിയമനം.
 
മൈക്കൽ ഡി പാത്ര, മുകേഷ് കുമാർ ജെയിൻ, രാജേശ്വർ റാവു എന്നിവരാണ് മറ്റു മൂന്ന് ഡെപ്യൂട്ടി ഗവർണർമാർ. ഫിൻടെക്ക്, ഇൻഫൊർമേഷൻ ടെക്ക്നോളജി, പേയ്മെന്റ് സിസ്റ്റം, റിസ്ക് മോണിറ്ററിംഗ് തുടങ്ങിയ കനുങ്കോയുടെ വകുപ്പുകൾ ശങ്കറിന്റെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെട്ടേക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം