ധനകാര്യം

പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിപ്പിച്ച് ആമസോണ്‍; ഇനിമുതല്‍ മൂന്നു മാസ, വാര്‍ഷിക പ്ലാനുകള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്


പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവസാനിപ്പിച്ച് പ്രമുഖ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം. ഇനിമുതല്‍ മൂന്ന് മാസം, ഒരുവര്‍ഷം സബ്‌സ്‌ക്രിപ്ഷന്‍ മാത്രമേ ഉണ്ടാകുകയുള്ളു. 

ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ ഉത്തരവ് മൂലമാണ് നടപടി. അതേസമയം, മൂന്നു മാസത്തേക്ക് 329 രൂപ നല്‍കി പ്രൈം ആസ്വദിക്കാം. വാര്‍ഷിക വരിസംഖ്യ 999 രൂപയാണ്.

129രൂപ മുതല്‍ ആമസോണ്‍ പ്രൈം ലഭ്യമായിക്കൊണ്ടിരുന്നവര്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. എ.എഫ്.എയുമായി പൊരുത്തപ്പെടാത്ത ഇത്തരത്തിലുള്ള ഇടപാടുകള്‍ മാര്‍ച്ച് 31ന് ശേഷം നടത്താന്‍ സാധിക്കില്ല എന്നായിരുന്നു ആര്‍ബിഐ ഉത്തരവ്. 

എന്നാല്‍ ഉപയോക്താക്കളുടെ അസൗകര്യം കണക്കിലെടുത്ത് കമ്പനികള്‍ക്ക് സെപ്തംബര്‍ വരെ സമയം നീട്ടിനല്‍കിയിരുന്നു. കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനാണ് നടപടിയെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്