ധനകാര്യം

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ തടസ്സപ്പെടും; ആര്‍ബിഐ അറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്



മുംബൈ: ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ ഏതാനും മണിക്കൂറുകള്‍ ഓണ്‍ലൈന്‍ എന്‍ഇഎഫ്ടി വഴിയുള്ള ഓണ്‍ലൈന്‍ പണം ട്രാന്‍സ്ഫര്‍ തടസ്സപ്പെടുമെന്ന് റിസര്‍വ് ബാങ്ക്. എന്‍ഇഎഫ്ടി സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതു മൂലമാണ് ഇതെന്ന് ആര്‍ബിഐ അറിയിപ്പില്‍ പറഞ്ഞു.

ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ ഞായറാഴ്ച പകല്‍ രണ്ടു മണി വരെയാണ് ട്രാന്‍സ്ഫര്‍ തടസ്സപ്പെടുക. ഈ സമയത്തെ ഇടപാടുകള്‍ ഒഴിവാക്കുകയോ മാറ്രിവയ്ക്കുകയോ ചെയ്യണമെന്ന് അറിയിപ്പില്‍ പറയുന്നു.

എന്‍ഇഎഫ്ടി ഇടപാടുകള്‍ക്കു മാത്രമാണ് നിയന്ത്രണമുള്ളത്. ആര്‍ജിടിഎസ് ഓണ്‍ലൈന്‍ ഇടപാടുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും. 

എന്‍ഇഎഫ്ടി ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതവും എളുപ്പവും ആക്കുന്നതിനുള്ള ടെക്‌നോളജി അപ്‌ഗ്രേഡേഷന്‍ ആണ് നടക്കുന്നതന്ന് ആര്‍ബിഐ അറിയിച്ചു. ഇടപാടു തടസ്സപ്പെടുന്ന വിവരം കസ്റ്റമേഴ്‌സിനെ അറിയിക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി