ധനകാര്യം

'ഇനി ശബ്ദങ്ങളിലൂടെ സന്ദേശം കൈമാറാം'; ക്ലബ് ഹൗസിന്റെ ഓഡിയോ ചാറ്റ് ആപ്പ് ഇന്ത്യയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഓഡിയോ ചാറ്റ് ആപ്പായ ക്ലബ് ഹൗസിന്റെ ആന്‍ഡ്രോയിഡ് ആപ്പിന് ഇന്ത്യയില്‍ വെള്ളിയാഴ്ച തുടക്കമാകും. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് പുതിയ ആപ്പ്. 

ക്ഷണിക്കുന്നതിന് അനുസരിച്ച് അംഗങ്ങളാക്കുന്ന ഇന്‍വൈറ്റ് ഒണ്‍ലി പ്ലാറ്റ്‌ഫോമിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. അംഗങ്ങള്‍ അടുത്ത സുഹൃത്തുക്കളെ മാത്രമാണ് കമ്മ്യൂണിറ്റിയില്‍ അംഗങ്ങളാക്കുന്നത് എന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യ.നിലവില്‍ ആപ്പിള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ബീറ്റാ മോഡിലാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്.അമേരിക്കയിലാണ് ഓഡിയോ ചാറ്റ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നിരവധി രാജ്യങ്ങളില്‍ ഇത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ തുടക്കത്തില്‍ ഉപയോക്താക്കളുടെ പ്രതികരണം അറിഞ്ഞ ശേഷം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പേയ്‌മെന്റ് സംവിധാനം ഉള്‍പ്പെടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് കൂടുതല്‍ ജനപ്രിയമാക്കാനുള്ള ശ്രമങ്ങള്‍ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.ആഴ്ചയില്‍ ശരാശരി ഒരു കോടി ഉപയോക്താക്കളാണ് പുതുതായി ഇതില്‍ ചേരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍