ധനകാര്യം

ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍; അംബാനിയെ മറികടന്ന് അദാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. കഴിഞ്ഞ ആറുവര്‍ഷമായി ഈ പദവി അലങ്കരിച്ചിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് ഗൗതം അദാനി അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിക്ക് ഗുണമായത്.

2015 മുതല്‍ മുകേഷ് അംബാനിയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക അനുസരിച്ച് 9100 കോടി ഡോളറായിരുന്നു മുകേഷ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടേത് 8800 കോടി ഡോളറാണ്. ബുധനാഴ്ച റിലയന്‍സിന്റെ ഓഹരിയില്‍ 1.72 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. ഇതാണ് ഗൗതം അദാനിയുടെ ആസ്തിമൂല്യം വര്‍ധിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിമൂല്യത്തില്‍ മാത്രം 2.34 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അദാനി പോര്‍ട്ട്‌സ് നാലുശതമാനമാണ് മുന്നേറിയത്. ഇന്നത്തെ മുന്നേറ്റത്തോടെ, ഇരുകമ്പനികളുടെയും വിപണിമൂല്യം 3.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി