ധനകാര്യം

പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് ജിയോ; ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് റിലയൻസ് ജിയോയും. വോഡഫോൺ ഐഡിയയ്ക്കും, ഭാരതി എയർടെലിനും പിന്നാലെയാണ് ഇപ്പോൾ ജിയോയും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

പ്രീപെയ്ഡ് താരിഫ് 20 വരെ വർധിപ്പിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. നിലവിലെ 75 രൂപ പ്ലാനിന് ഡിസംബർ ഒന്ന് മുതൽ 91 രൂപയാകും. 129 രൂപ പ്ലാനിന് 155 രൂപ, 399 രൂപ പ്ലാനിന് 479 രൂപ, 1,299 രൂപ പ്ലാനിന് 1,559 രൂപ, 2,399 രൂപ പ്ലാനിന്2,879  രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ.

ഡാറ്റ ടോപ്പ്-അപ്പുകൾക്ക് ഇപ്പോൾ 6 ജിബിക്ക് 61 രൂപയും (നേരത്തെ 51 രൂപ), 12 ജിബിക്ക് 121 രൂപ ( നേരത്തെ 101 രൂപ), 50 ജിബിക്ക് 301 രൂപ (നേരത്തെ 251 രൂപ) ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് മറ്റു രണ്ടു ടെലികോം കമ്പനികളും നിരക്കുകൾ വർധിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്