ധനകാര്യം

ട്വിറ്ററിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍; ആരാണ് പരാഗ് അഗര്‍വാള്‍?

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്ററിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്റര്‍ സിഇഒ ആയി നിയമിച്ചത്. 16 വര്‍ഷം സിഇഒ സ്ഥാനത്ത് തുടര്‍ന്ന ജാക്ക് ഡോര്‍സി പദവി ഒഴിഞ്ഞ സ്ഥാനത്താണ് പുതിയ നിയമനം. ട്വിറ്റര്‍ സഹസ്ഥാപകന്‍ കൂടിയാണ് ജാക്ക് ഡോര്‍സി.

ഐഐടി ബോംബൈയില്‍ നിന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് പാസായ പരാഗ് അഗര്‍വാള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ് പരാഗ് അഗര്‍വാള്‍. ചീഫ് ടെക്‌നോളജി ഓഫീസറില്‍ നിന്നാണ് ട്വിറ്ററിന്റെ തലപ്പത്തേയ്ക്ക് പരാഗ് അഗര്‍വാളിന്റെ വളര്‍ച്ച. 15 ലക്ഷം ഡോളറാണ് പരാഗ് അഗര്‍വാളിന്റെ ആസ്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ