ധനകാര്യം

50 എംപി ക്യാമറ, 6000എംഎഎച്ച് ബാറ്ററി; കുറഞ്ഞ വിലയില്‍ റെഡ്മി 10 പ്രൈം, സവിശേഷതകള്‍

സമകാലിക മലയാളം ഡെസ്ക്

കൂടുതല്‍ ദൃശ്യ മികവോടെ പ്രമുഖ ഫോണ്‍ നിര്‍മ്മാതാക്കളായ റെഡ്മി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന വിധമാണ് റെഡ്മി 10 പ്രൈം രൂപകല്‍പ്പന ചെയ്തത്. 50 എംപി ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായാണ് റെഡ്മി ഇറക്കുന്നത്.

ബേസ് മോഡലിന് 12,499 രൂപയാണ് വില. നാലുജിബിയാണ് റാം. 64 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുണ്ട്. ആറ് ജിബി റാമുള്ള മോഡലിന് 14,999 രൂപയാണ് വില. 128 ജിബി വരെയാണ് എക്‌സ്പാന്‍ബിള്‍ മെമ്മറി. മൂന്ന് നിറങ്ങളിലാണ് ഇത് ഇറക്കിയത്. സെപ്റ്റംബര്‍ ഏഴുമുതല്‍ ഷവോമി ഇന്ത്യ ചാനലുകള്‍ വഴിയും ആമസോണ്‍ മുഖേനെയും സ്മാര്‍ട്ട്‌ഫോണ്‍ ലഭിക്കും.

6.5 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്‌ക്രീന്‍, ഫുള്‍ എച്ച്ഡി റെസല്യൂഷന്‍,  50 മെഗാപിക്‌സല്‍ റെസല്യൂഷനുള്ള ക്വാഡ് റിയര്‍ ക്യാമറ,എട്ട്് എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍, തുടങ്ങി നിരവധി അത്യാധുനിക സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്. സെല്‍ഫി ക്യാമറ എട്ട് എംപിയാണ്. ഫോട്ടോ എടുക്കുന്നതിന് നിരവധി ഓപ്ഷനുകളുണ്ട്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ഫോണിന് കരുത്തു പകരുന്നത് മീഡിയ ടെക് ഹീലിയോ ജി88 പ്രോസസറാണ്. ആറായിരം എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)