ധനകാര്യം

വെറും 75 രൂപയ്ക്ക് 26 ദിവസം കാലാവധി, പരിധിയില്ലാതെ വിളിക്കാം; പുതിയ പ്ലാനുമായി ജിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. നേരത്തെ ഉണ്ടായിരുന്ന രണ്ട് പ്ലാനുകള്‍ മാറ്റിയാണ് 26 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി അവതരിപ്പിച്ചത്. 

75രൂപയുടെ പ്ലാനില്‍ പരിധിയില്ലാതെ വിളിക്കാം. വിദേശത്തേയ്ക്കുള്ള കോളിന് ഇത് ബാധകമല്ല. മൂന്ന് ജിബി വരെ ഡേറ്റ ഉപയോഗിക്കാം. പിന്‍വലിച്ച പ്ലാനുകള്‍ക്ക് തുച്ഛമായ നിരക്കാണ് ഈടാക്കിയിരുന്നതെങ്കിലും കാലാവധി കുറവായിരുന്നു. 39, 69 രൂപ പ്ലാനുകള്‍ക്ക് 14 ദിവസം മാത്രമാണ് കാലാവധി. 39 രൂപ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 100 എംബി ഡേറ്റ മാത്രമേ ലഭിക്കൂ. 69 രൂപ പ്ലാന്‍ എടുക്കുന്നവര്‍ക്ക് പ്രതിദിനം അര ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. 

സാമ്പത്തിക നഷ്ടം നേരിടുന്ന പശ്ചാത്തലത്തില്‍ ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ ആശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി വോഡഫോണ്‍-ഐഡിഎ, എയര്‍ടെല്‍ കമ്പനികള്‍ നിരക്കില്‍ ക്രമേണ വര്‍ധന വരുത്തി വരികയാണ്. അതിനിടെയാണ് പുതിയ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ആകര്‍ഷണീയമായ പ്ലാന്‍ ജിയോ അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി