ധനകാര്യം

നടുവൊടിക്കാൻ തന്നെ! പെട്രോൾ 112 കടക്കും; ഡീസലിന് 84 പൈസ കൂടും; ഇന്ധന വില നാളെയും വർധിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില നാളെ വീണ്ടും കൂടും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് കൂടുക. 

ഒരാഴ്ച കൊണ്ട് പെട്രോളിന് വർധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസൽ വില 100 രൂപ കഴിഞ്ഞ ദിവസം കടന്നിരുന്നു. 

നിലവിൽ 111 രൂപ 45 പൈസയാണ് കോഴിക്കോട് പെട്രോൾ ലിറ്ററിന് വില. ഡീസലിന് 98 രൂപ 45 പൈസയും. കൊച്ചിയിൽ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ് വില. 

തിരുവനന്തപുരത്ത് ഇന്ന് ഡീസൽ വില 100.14ലേക്ക് എത്തി. 11 ദിവസത്തിന് ഇടയിൽ പെട്രോളിന് 6.95 രൂപയാണ് കൂടിയത്. ഇത്രയും ദിവസത്തിൽ ഡീസലിന് കൂടിയത് 6.74 രൂപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനത്ത മഴ, മൂവാറ്റുപുഴയിൽ 3 കാറുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് പരിക്ക്, 4 പേരുടെ നില ​ഗുരുതരം

മഴ മാറി, കളി 16 ഓവര്‍; കൊല്‍ക്കത്ത- മുംബൈ പോരാട്ടം തുടങ്ങി

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസ്; റിപ്പോര്‍ട്ട് തേടി മന്ത്രി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി