ധനകാര്യം

ഷവോമിയുടെ 5521 കോടി എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രമുഖ ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5521 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്മന്റ്  ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. വിദേശനാണ്യ വിനമയച്ചട്ടം ലംഘിച്ചതിനാണ് നടപടി. നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന് ഇഡി അറിയിച്ചു. 

ഷവോമിക്ക് ഇന്ത്യയില്‍ 34,000 കോടിയുടെ വാര്‍ഷിക വിറ്റുവരവാണുള്ളത്. പണത്തില്‍ നല്ലൊരു പങ്കും ഷവോമി ചൈനയിലെ മാതൃ കമ്പനിയിലേക്കു കൈമാറിയതായി ഇഡി പറഞ്ഞു. ശേഷിച്ച തുക എച്ച്എസ്ബിസി, സിറ്റി ബാങ്ക്, ഐഡിബിഐ, ഡച്ച് ബാങ്ക് എന്നിവയിലെ അക്കൗണ്ടുകളിലായാണ് ഉണ്ടായിരുന്നത്. 

2014 മുതലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ചു ന്ല്‍കുന്നതിന് ഇന്ത്യയിലെ കമ്പനികളുമായി ഷവോമി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ചൈനയില്‍നിന്ന എത്തിച്ചുനല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് കമ്പനി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളോടെ ഹാന്‍ഡ് സെറ്റുകള്‍ നിര്‍മിച്ചു നല്‍കാനാണ് കരാര്‍. 

നിര്‍മാതാക്കള്‍ക്ക് ഷവോമി ഇന്ത്യ ഒരു തരത്തിലുള്ള സാങ്കേതിക പിന്തുണയോ സോഫ്‌റ്റ്വെയര്‍ സഹായമോ നല്‍കുന്നില്ലെന്ന് ഇഡി പറഞ്ഞു. ഒരു തരത്തിലുള്ള സേവനവും സ്വീകരിക്കാതെയാണ് മൂന്നു വിദേശ കമ്പനികളിലേക്ക് ഷവോമി പണം കൈമാറിയിട്ടുള്ളത്.  ഫെമയുടെ നാലാം വകുപ്പിലെ വ്യവസ്ഥകള്‍ ലംഘിച്ച് അനുമതിയില്ലാതെയാണ് പണം കൈമാറ്റമെന്നും ഇഡി വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്തെ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്ന് ഷവോമി ഇന്ത്യ പ്രതികരിച്ചു. നിയമപ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഷവോമി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്