ധനകാര്യം

സ്വര്‍ണം വീണ്ടും മുകളിലേക്ക്; പവന് 400 രൂപ കൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39,400 രൂപ. 

ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4925 രൂപ. 

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37,280 രൂപയായിരുന്നു സ്വര്‍ണ വില. നാലിന് 36,880 രൂപയായി കുറഞ്ഞ് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി.

പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്നു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. കഴിഞ്ഞ ദിവസം വീണ്ടും വില താഴ്ന്ന ശേഷം പിന്നീട് തുടര്‍ച്ചയായാണ് വില ഉയരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്