ധനകാര്യം

വിമാന, ട്രെയിന്‍ ടിക്കറ്റുകളില്‍ ഡിസ്‌ക്കൗണ്ട്, 50ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; ഐആര്‍സിടിസി- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്, ഓഫറുകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിലവില്‍ നിരവധി കമ്പനികള്‍ ഒട്ടേറെ ക്രെഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഐആര്‍സിടിസി- എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്. ഒരുപാട് യാത്ര ചെയ്യുന്നവര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ഈ കാര്‍ഡ്. 

വിമാന ടിക്കറ്റിലും ട്രെയിന്‍ ടിക്കറ്റിലും നിശ്ചിത ഡിസ്‌ക്കൗണ്ട് ലഭിക്കും എന്നതാണ് ഈ കാര്‍ഡിന്റെ പ്രത്യേകത. ഇതിന് പുറമേ ഇന്‍ഷുറന്‍സ്, പെട്രോള്‍, ഡീസല്‍ സര്‍ചാര്‍ജ് എന്നിവയിലും ഈ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌ക്കൗണ്ട് ലഭിക്കും. 

ആദ്യ യാത്രയില്‍ തന്നെ 1500 റിവാര്‍ഡ് പോയന്റാണ് ലഭിക്കുക. ഒരു രൂപയാണ് റിവാര്‍ഡ് പോയന്റിന്റെ മൂല്യം. ഐആര്‍സിടിസി- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഡിസ്‌ക്കൗണ്ടിനായി അപേക്ഷിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

ഒരു വര്‍ഷം യാത്രയ്ക്കായി 50,000 രൂപ ചെലവഴിച്ചാല്‍ 2500 റിവാര്‍ഡ് പോയന്റാണ് ലഭിക്കുക. ഒരു ലക്ഷമാണ് ചെലവഴിക്കുന്നതെങ്കില്‍ റിവാര്‍ഡ് പോയന്റ് 5000 ആയി ഉയരും. ഐആര്‍സിടിസി- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപയുടെ ട്രെയിന്‍ യാത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഓട്ടോമാറ്റിക്ക് ആയി ലഭിക്കും. 

വിമാന അപകടത്തില്‍ ജീവഹാനി സംഭവിക്കുകയാണെങ്കില്‍ 50ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. ഇതിന് പ്രീമിയം അടയ്‌ക്കേണ്ടതില്ല. ഐആര്‍സിടിസി- എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചുശതമാനത്തിന്റെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. തട്ടിപ്പില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ഒരു ലക്ഷം രൂപയുടെ പരിരക്ഷയാണ് മറ്റൊരു ആകര്‍ഷണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍