ധനകാര്യം

യുപിഐയില്‍ നിന്ന് അബദ്ധത്തില്‍ പണം മറ്റൊരാളിലേക്ക് പോയാല്‍ എന്തു ചെയ്യും?; വഴിയുണ്ട്, ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എളുപ്പം ഇടപാട് നടത്താമെന്ന സൗകര്യം കൊണ്ട് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് അടുത്തകാലത്തായി സ്വീകാര്യത വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ഗൂഗിള്‍ പേ പോലെ ഡിജിറ്റല്‍ പണമിടപാടിന് സഹായിക്കുന്ന ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തേണ്ടത് ആവശ്യമാണ്. തെറ്റായ നമ്പറിലേക്ക് അബദ്ധത്തില്‍ പണം അയച്ചാല്‍ എന്തു സംഭവിക്കുമെന്ന് ചിന്തിക്കാത്തവര്‍ ആരും ഉണ്ടാവില്ല. കൂട്ടുകാര്‍ക്കോ അറിയാവുന്നവര്‍ക്കോ മറ്റുമാണ് പണം അയക്കുന്നതെങ്കില്‍ അവരോട് പറഞ്ഞ് പണം വാങ്ങിയെടുക്കാം. അല്ലാത്തപക്ഷം എന്തു ചെയ്യുമെന്ന് ആലോചിക്കാത്തവര്‍ ചുരുക്കമായിരിക്കും.

പക്ഷേ, ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആര്‍ബിഐ മാര്‍ഗനിര്‍ദേശം പറയുന്നത്. ഇത്തരത്തില്‍ അബദ്ധത്തില്‍ കൈമാറുന്ന പണം തിരികെ കിട്ടാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രസ്തുത വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്മെന്റ് സംവിധാനത്തില്‍ പരാതി നല്‍കുക എന്നതാണെന്ന് ആര്‍ബിഐ നിര്‍ദേശിക്കുന്നു. 

അതായത് ഗൂഗിള്‍ പേ, ഫോണ്‍ പേ, പോലുള്ള പ്ലാറ്റ്‌ഫോമിലൂടെയാണ് തെറ്റായി പണം കൈമാറിയതെങ്കില്‍ ആദ്യം നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പോര്‍ട്ടലില്‍ പരാതി നല്‍കണം. എന്‍പിസിഐ വെബ്‌സൈറ്റ്‌ അനുസരിച്ച്, യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകള്‍ക്ക് പരാതി ഉന്നയിക്കാം.

npci.org.in എന്ന വെബ്‌സൈറ്റില്‍ കയറി 'Dispute Redressal Mechanism' ടാബില്‍ ക്ലിക്ക് ചെയ്താണ് പരാതി നല്‍കേണ്ടത്. ഈ ടാബ് ക്ലിക്ക് ചെയ്താല്‍ 'Compliant' എന്ന സെക്ഷനില്‍ പരാതി നല്‍കേണ്ട ഓണ്‍ലൈന്‍ ഫോം ലഭിക്കും. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡി, വിര്‍ച്വല്‍ പേമെന്റ് അഡ്രസ്സ്, ട്രാന്‍സ്ഫര്‍ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് അപേക്ഷയിലൂടെ നല്‍കേണ്ടത്. കൂടാതെ, അക്കൗണ്ടില്‍ പണം പോയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റും നല്‍കണം.പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, പരാതിപ്പെടാനുള്ള കാരണമായി 'Incorrectly transferred to another account' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം.

ഈ പരാതിയില്‍ നടപടിയായില്ലെങ്കില്‍ അടുത്തതായി ചെയ്യാനുള്ളത് പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുകയാണ്. അതിന് ശേഷവും തീരുമാനമായില്ലെങ്കില്‍ ബാങ്കിങ് ഓംബുഡ്‌സ്മാനെയും സമീപിക്കാവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം ഇന്നും തുടരും; കണ്ണൂരില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍