ധനകാര്യം

വ്യോമയാന ചരിത്രത്തിലെ വമ്പന്‍ ഓര്‍ഡറുമായി എയര്‍ ഇന്ത്യ, 500 വിമാനങ്ങള്‍ വാങ്ങും; 10,000 കോടി ഡോളര്‍ ചെലവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ വമ്പന്‍ ഓര്‍ഡര്‍ നല്‍കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോക വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാര്‍ അന്തിമ ഘട്ടത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 500 വിമാനങ്ങള്‍ വാങ്ങാനാണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്.

അടുത്തിടെയാണ് എയര്‍ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയര്‍ഇന്ത്യയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിമാനങ്ങളെ അണിനിരത്താനാണ് പദ്ധതി. ഇതിന്റെ ഭാഗമായി എയര്‍ബസ്, ബോയിങ് എന്നി ലോകോത്തര കമ്പനികളില്‍ നിന്ന് വിമാനം വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഇവരില്‍ നിന്ന് 400 നാരോ ബോഡി ജെറ്റും നൂറ് വൈഡ് ബോഡി ജെറ്റും വാങ്ങാനാണ് പദ്ധതി. എയര്‍ എ 350, ബോയിങ് 787, 777 എന്നിവ വാങ്ങാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. 500 വിമാനങ്ങള്‍ വാങ്ങാന്‍ 10000 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി