ധനകാര്യം

വോട്ടെടുപ്പില്‍ തിരിച്ചടി; ഇലോണ്‍ മസ്‌ക് പുതിയ ട്വിറ്റര്‍ മേധാവിയെ തേടുന്നു; റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അഭിപ്രായ സര്‍വ്വേ നടത്തി വെട്ടിലായ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പുതിയ സിഇഒയെ തേടുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ട്വിറ്റര്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞദിവസം ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാന്‍ അഭിപ്രായ സര്‍വ്വേ നടത്തിയാണ്  ഇലോണ്‍ മസ്‌ക് പുലിവാല് പിടിച്ചത്. 57.75ശതമാനം പേര്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യമില്ലെന്ന് വോട്ട് ചെയ്തു. 42.5ശതമാനം പേരാണ് മസ്‌കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഒരുകോടി 75 ലക്ഷം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.

സര്‍വ്വേയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, വലിയ തോതിലുള്ള അഴിച്ചുപണികള്‍ നടത്തിയിരുന്നു. നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താന്‍ തുടരേണ്ടുതുണ്ടോ എന്ന് അദ്ദേഹം അഭിപ്രായ സര്‍വെ നടത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!