ധനകാര്യം

പാന്‍ കാര്‍ഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!; നേരിയ തെറ്റിന് പോലും വലിയ പിഴ, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് ഇന്ന് അനിവാര്യമായ ഒരു ഘടകമാണ്. പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ വലിയ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ചെറിയ തെറ്റ് പറ്റിയാല്‍ പോലും പതിനായിരം രൂപ പിഴ ഒടുക്കേണ്ടതായി വരാം.

പത്തക്ക പാന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാല്‍ തന്നെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.

പത്തക്ക നമ്പര്‍ പൂരിപ്പിക്കുമ്പോള്‍ തന്റെ കൈയില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും. ആദായനികുതി വകുപ്പ് അത്തരത്തിലുള്ള പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും പിഴ ചുമത്തുകയുമാണ് പതിവ്. വീഴ്ച സംഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിച്ചു എന്നും വരാം. അതിനാല്‍ രണ്ടാമതൊരു പാന്‍ കാര്‍ഡ് ഉള്ളവര്‍ ഉടന്‍ തന്നെ അത് ആദായനികുതി വകുപ്പില്‍ സറണ്ടര്‍ ചെയ്യേണ്ടതാണ്.

1961ലെ ആദായനികുതി വകുപ്പിലെ 272 ബി വകുപ്പ് പ്രകാരമാണ് പിഴ ചുമത്തുന്നത്. ഐടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കുമ്പോഴും ഇത് ബാധകമാണ്. അപേക്ഷ പൂരിപ്പിക്കുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങളില്‍ തെറ്റ് കടന്നുകൂടിയാല്‍ പതിനായിരം രൂപ തന്നെയാണ് പിഴയെന്നും നിയമം പറയുന്നു. ഓണ്‍ലൈനായും ഓഫ്‌ലൈനായും പാന്‍ കാര്‍ഡ് വിവരങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത