ധനകാര്യം

'അടുത്ത വിഡ്ഢി എത്തുന്നതോടെ ഞാന്‍ പടിയിറങ്ങും'; രാജി പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അഭിപ്രായ സര്‍വേയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്. പകരം സിഇഒ ആവാന്‍ ഒരു വിഡ്ഢി എത്തുന്നതോടെ താന്‍ രാജിവെക്കും എന്നാണ് മസ്‌ക് പറയുന്നത്. 

ട്വിറ്ററിലൂടെയാണ് മസ്‌ക് രാജി വെക്കുമെന്ന കാര്യം അറിയിച്ചത്. സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വര്‍ ടീമിന്റെ മേധാവിയായി തുടരും എന്ന് മസ്‌ക് ട്വീറ്റില്‍ പറയുന്നു. 

ട്വിറ്റര്‍ മേധാവിയായി തുടരണോ എന്ന് അറിയാന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ മസ്‌കിന് തിരിച്ചടി നേരിട്ടു. 57.75 ശതമാനം പേരാണ് മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യം ഇല്ലെന്ന് അറിയിച്ച് വോട്ട് ചെയ്തത്. 42.5 ശതമാനം പേര്‍ മസ്‌കിനെ അനുകൂലിച്ചു. 

ഒരുകോടി 75 ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. സര്‍വേയേില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പല അഴിച്ചുപണികളും മസ്‌കിന്റെ ഭാഗത്ത് നിന്നുണ്ടായി. നിരവധി തൊഴിലാളികളെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്കും മസ്‌ക് കടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍