ധനകാര്യം

ആദായ നികുതി റിട്ടേണ്‍ ഇതുവരെ സമര്‍പ്പിക്കാത്തവര്‍ മറക്കല്ലേ!; ഇനി ദിവസങ്ങള്‍ മാത്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. നികുതിദായകരെ സംബന്ധിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇക്കായലളവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് ഡിസംബര്‍ 31നോ അതിനുമുമ്പോ വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. നികുതി റിട്ടേണ്‍ ഫോമിലെ ആദായനികുതി നിയമത്തിലെ 139 (4) വകുപ്പ് തെരഞ്ഞെടുത്ത് വേണം വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്.

അതുപോലെ, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ആണ്. ആദായനികുതി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരമാണ് പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. റിട്ടേണ്‍ ഫോമില്‍ 139 (5) വകുപ്പ് തെരഞ്ഞെടുത്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം