ധനകാര്യം

50 ശതമാനത്തിലേറെ ഓഹരി, എന്‍ഡിടിവി അദാനിക്ക് സ്വന്തം; പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്‌ 602 കോടി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ടെലിവിഷന്‍ ചാനലായ എന്‍ഡിടിവി അദാനി ഗ്രൂപ്പിന് സ്വന്തം. എന്‍ഡിടിവി സ്ഥാപകരായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും സംയുക്തമായ 27.26 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതായി റെഗുലേറ്ററി ഫയലിങ്ങിലൂടെ അദാനി ഗ്രൂപ്പ് അറിയിച്ചു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാട് പൂര്‍ത്തിയായി. അഞ്ചുകോടി രൂപയിലധികമുള്ള ഇടപാടുകളെ പറയുന്ന ബ്ലോക്ക് ഡീല്‍ സംവിധാനം വഴിയായിരുന്നു വ്യാപാരം എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ ഉപകമ്പനിയായ ആര്‍ആര്‍പിആറാണ്  ഇരുവരുടെയും ഓഹരികള്‍ വാങ്ങിയത്. ഇതോടെ എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിപങ്കാളിത്തം 50 ശതമാനത്തിന് മുകളിലായി. ആര്‍ആര്‍പിആറിന്റെ മാത്രം എന്‍ഡിടിവിയിലെ ഓഹരി പങ്കാളിത്തം 56.45 ശതമാനമായി മാറി. ഒരു ഓഹരിക്ക് 342.65 രൂപ എന്ന നിരക്കിലാണ് ഇരുവരുടെയും ഓഹരികള്‍ ആര്‍ആര്‍പിആര്‍ വാങ്ങിയത്. ഇതനുസരിച്ച് 1.75 കോടി ഓഹരികളാണ് വിറ്റത്. ഓഹരിവില്‍പ്പനയിലൂടെ 602 കോടി രൂപയാണ് പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത്. ഇതോടെ എന്‍ഡിടിവിയില്‍ ഇരുവരുടെയും ഓഹരി പങ്കാളിത്തം അഞ്ചുശതമാനമായി ചുരുങ്ങി. 

ഡിസംബര്‍ 23നാണ് പ്രണോയി റോയിയും രാധിക റോയിയും എന്‍ഡിടിവിയിലുള്ള 32.26 ശതമാനം ഓഹരിപങ്കാളിത്തത്തില്‍ 27.26 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുമെന്ന് അറിയിച്ചത്. എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരി പങ്കാളിത്തമുള്ള ആര്‍ആര്‍പിആര്‍ കമ്പനിയെ വാങ്ങിയാണ് അദാനി ഗ്രൂപ്പ് എന്‍ഡിടിവിയില്‍ സാന്നിധ്യം അറിയിച്ചത്. തുടര്‍ന്ന് ഓപ്പണ്‍ ഓഫറിലൂടെ 8.27 ശതമാനം ഓഹരി സ്വന്തമാക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു