ധനകാര്യം

റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ മറക്കല്ലേ!; ഇനി ഒരു ദിവസം മാത്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നികുതിദായകരെ സംബന്ധിച്ച് 2021-22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. ഇക്കായലളവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് ഡിസംബര്‍ 31നോ അതിനുമുമ്പോ വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. നികുതി റിട്ടേണ്‍ ഫോമിലെ ആദായനികുതി നിയമത്തിലെ 139 (4) വകുപ്പ് തെരഞ്ഞെടുത്ത് വേണം വൈകിയുള്ള ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്.

അതുപോലെ, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. ഇതിനുള്ള അവസാന തീയതിയും ഡിസംബര്‍ 31 ആണ്. ആദായനികുതി നിയമത്തിലെ 139 (5) വകുപ്പ് പ്രകാരമാണ് പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. റിട്ടേണ്‍ ഫോമില്‍ 139 (5) വകുപ്പ് തെരഞ്ഞെടുത്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്